ഇതൊരു കഥയല്ല ... ഒരു വിവരണവും അല്ല, എന്റെ ജീവിതം തന്നെയാണ്
..................
1983 മാര്‍ച്ച് മാസത്തിലെ അവസാനത്തെ ദിവസം രാവിലെ 11 .30 നായിരുന്നു എന്റെ ജനനം . കാലം തെറ്റിയുള്ള ജനനം .അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇടക്കെപ്പോഴോ നിലച്ചുപോയ വളര്‍ച്ചയുമായി പുറത്തു വന്നവന്‍, ഒരു എലിക്കുഞ്ഞിന്റെ അത്രയും വലിപ്പമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ ഇന്നുമുണ്ട്... ഒരു ഏത്തപ്പഴം പോലെ ആയിരുന്നു എന്ന് പറയുന്നവരും ഉണ്ട്.
ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് അവന്റെ ചുറ്റുപാടുകള്‍ ആണല്ലോ... അത് തന്നെ സംഭവിച്ചു ഇവിടെയും . കാലം അവനെ ആരോഗ്യമില്ലത്തവന്‍ ...അശു എന്നും കളിയാക്കി
വാക്കുകള്‍ക്ക് കത്തിയേക്കാള്‍ മൂര്‍ച്ച ഉണ്ടെന്നു , വാക്കുകളുടെ പൊരുളറിയും മുമ്പേ മനസ്സിലായിതുടങ്ങിയിരുന്നു . യാത്രകളില്‍ സ്വന്തം ഇരിപ്പിടങ്ങളില്ലാതെ ആരുടെയൊക്കെയോ മടിയില്‍ ഇരുന്നു അവന്‍ യാത്ര ചെയ്തു. ആര്‍ക്കുവേണ്ടിയും ഇരിപ്പിടങ്ങളില്‍ അവന്‍ പോരുതപ്പെടെണ്ടി വന്നു. കൂട്ടത്തില്‍ ചെറിയവന്‍ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി .... അവന്റെ മനസ്സ് ആരും അറിഞ്ഞില്ല.
