Tuesday, December 28, 2010

പരിചയപ്പെടല്‍

ബയോ ടെക്നോളജി  പഠിച് കുറച്ചു കാലം നാട്ടില്‍ പാരലെല്‍ കോളേജ്  നടത്തി നടന്ന കാലത്താണ്  ഭാവിയെക്കുറിച് ചിന്ത വന്നത്. ഈ പണി കൊണ്ട് കാലം കഴിയില്ല എന്നുറപ്പായി . വീണ്ടും ബയോ ടെക്നോളജി തന്നെ പഠിക്കണോ അതോ വേറെ വല്ലതും നോക്കണോ എന്നാലോചിച്ചപ്പോള്‍ കുറച്ചു പത്രപ്രവര്‍ത്തനം പഠിച്ചേക്കാം  എന്ന് തീരുമാനിച്ചു . അങ്ങനെ കേരളത്തിലെ അലിഗഡ് ആയ ഫാറൂക്ക് കോളേജില്‍ എത്തിപ്പെട്ടു .
 ഫാറൂക്ക് കോളേജില്‍ പ്രിന്‍സി യുടെ മുറിക്കു പുറത്തു വെച്ചാണ് രഞ്ജിത് സാറിനെ ആദ്യം കാണുന്നത്. കൂടെ ജേപീ സാറും ലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.  പാരലെല്‍ കോളേജ് നടത്തി വന്നവന്റെ അഹങ്കാരം നല്ലോണം ഉണ്ടായിരുന്നത് കൊണ്ട് നമ്മുടെ ടീച്ചര്‍മാര്‍ക്ക്  അധ്യാപനം എന്താണെന്നു പഠിപ്പിച്ചു കൊടുക്കാനുള്ള ഭാവത്തിലാണ് ഞാന്‍ .
പിന്നീടു കാര്യത്തിന്റെ ഗതി മാറി. ഞാന്‍ വിചാരിച്ചിരുന്നത് കുറെ ഒക്കെ ശരി ആയിരുന്നെങ്കിലും രഞ്ജിത് സര്‍ ഒരു പുതിയ അനുഭവം ആയിരുന്നു. സൌഹൃദത്തിന്റെ മേമ്പൊടിയില്‍ ക്ലാസ്സ്‌ മുറികളില്‍ ജേര്‍ണലിസം തളിര്‍ത്തു.
അങ്ങനെ അധ്യാപക - വിദ്യാര്‍ഥി ബന്ധത്തിന് അപ്പുറത്തേക്ക്  സൌഹൃദം വളര്‍ന്നു.
..................
 മൂന്നു കൊല്ലം ഈറോഡില്‍ ബയോ ടെക്നോളജി പഠിച്ചതിന്റെ  കേടു തീര്‍ക്കാന്‍ സംഘടനാ പ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥി സമൂഹത്തെ ഉദ്ബുദ്ധരാക്കാന്‍ തീര്‍ച്ചപ്പെടുത്തിയ സമയം. കോളേജില്‍ എത്തിയാലും ക്ലാസില്‍ കയറാന്‍ സമയമില്ലാതെ കഷ്ടപ്പെടുന്ന എസ് എഫ് ഐ കാരന്റെ ദുഃഖം ആരറിയും ? പ്രിന്‍സി യുടെ മുന്നില്‍ ചങ്ക് വിരിച്ചു നില്‍ക്കുമെങ്കിലും രഞ്ജിത് സാറിന്റെ മുന്നിലെത്തുമ്പോള്‍ ഒരു മനസ്സ്ക്ഷിക്കുത്താണ് . പക്ഷെ സര്‍ വളരെ പോസിറ്റീവ് ആയിരുന്നു .
കാര്യം എസ് എഫ് ഐ ആണെങ്കിലും, ക്ലാസ്സില്‍ കയറില്ലെങ്കിലും ഞാന്‍ ഒരു നല്ല വിദ്യാര്‍ഥി ആയിരുന്നു കേട്ടോ ....
സെമസ്റ്റെരുകള്‍ രണ്ടെണ്ണം ശൂ .. എന്ന് കടന്നു പോയി. അതാ വരുന്നു ജൂനിയേര്‍സ്‌ എന്ന പടപ്പുകള്‍. ചരിത്രത്തില്‍ ആദ്യമായി കുറച്ചു സീറ്റ്‌ കിട്ടിയതിന്റെ ആവേശത്തില്‍  ആയിരുന്നു ഞങ്ങള്‍ . മാഗസിന്‍ തയ്യാറാക്കാനുള്ള പെടാപ്പാട്. ജൂനിയേര്‍സ്‌ വന്നതൊന്നും ശ്രദ്ധിക്കാന്‍ പോലും പറ്റാത്ത തിരക്ക്...
ഒടുവില്‍ വെല്‍ക്കം പാര്‍ട്ടി യുടെ ദിനം വന്നെത്തി. രഞ്ജിത് സാറിന്റെ ഒരൊറ്റ നിര്‍ബന്ധം കൊണ്ട് മാത്രം അതില്‍ പങ്കെടുത്തു . ജീവിതത്തില്‍ പുതിയ കാറ്റടിച്ച ദിവസം .. ഞാനെന്റെ ജീവിത സഖിയെ ആദ്യമായി കണ്ടത് അന്നാണ്. കക്ഷി എന്റെ ജൂനിയര്‍ തന്നെ ( എന്റെ പ്രിയപ്പെട്ട അമ്മൂസ്).
പിന്നെ വീണ്ടും ഇലക്ഷന്‍ തിരക്കുകള്‍ ... ജയിക്കുക എന്നത് എന്റെയും സംഘടന യുടെയും ആവശ്യമായത് കൊണ്ട്  എല്ലാവരെയും നന്നായി പതപ്പിച്ചു ...
..........വയ്യ ഇന്നിത്ര മതി 

2 comments:

  1. oru black and white chithrathileku nirangal vaariyeriyunnathu poleyanu chila souhridangal...sanga gaanangalil ente thaalam mathram muriyumbol kanachu pookunna ottamaram pole aa souhridam...souhridam daivam maanam kaanaathe sookshikunna mayil peeliyanu..ennum nanmakal

    ReplyDelete
  2. കൊള്ളാം പരിചയപ്പെടുത്തല്‍ നന്നായി
    പിന്നെയും ഒരു സംശയം ബാക്കി
    2010 ല്‍ തുടങ്ങിയ ബ്ലോഗിന് ഒരു ഉണര്‍വ്വും
    കാണുന്നില്ല I mean പ്രതികരണം വിരളം
    ബ്ലോഗ്‌ എഴുതി വിട്ടാല്‍ പോര അല്‍പ്പം പ്രചരണവും
    ഒപ്പം വേണം കേട്ടോ.
    എങ്കിലേ ചിലരൊക്കെ എത്തി നോക്കു
    പണ്ട് കോളേജില്‍ ഇലക്ഷന് നടത്തിയത് പോലല്ല
    promotion thru social websites like fb g+ etc.
    വീണ്ടും വരാം ബ്ലോഗില്‍ ചേരുന്നു
    നന്ദി നമസ്കാരം
    ഒടുവില്‍ ചേര്ത്തൊരു ബ്ലോഗ്‌ ലിങ്ക് ഇതാ .
    Philipscom

    ReplyDelete